തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ചു; മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം
തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ച മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം.
തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ മുറിയില്‍ കല്‍ക്കരി കത്തിച്ച മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ബലഗാവിയിലാണ് സംഭവം. അമന്‍ നഗര്‍ സ്വദേശികളായ റൈഹാന്‍, മോഹിന്‍, സര്‍ഫറാസ് എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷാനവാസ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
20, 21 വയസ്സ് പ്രായമുള്ള യുവാക്കളാണ് മരണപ്പെട്ടത്. ഒരു ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം രാത്രിയില്‍ യുവാക്കള്‍ നാലുപേരും മുറിയില്‍ തിരിച്ചെത്തുകയായിരുന്നു. ഉറങ്ങുന്നതിനു മുമ്പ് മുറി ചൂടാക്കാം എന്ന് കരുതിയാണ് കല്‍ക്കരി ഉപയോഗിച്ച് കത്തിച്ചത്. പിന്നാലെ ഇവര്‍ ഉറങ്ങിപ്പോവുകയും മുറിയിലാകെ പുക ഉയരുകയുമായിരുന്നു.