നാല്‍പ്പത് കഴിഞ്ഞാലും ലൈംഗികബന്ധം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

നാല്‍പ്പത് കഴിഞ്ഞാലും ലൈംഗികബന്ധം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ബുധന്‍, 5 ഡിസം‌ബര്‍ 2018 (11:06 IST)
സന്തോഷകരമായ കുടുംബജീവിതത്തില്‍ ലൈംഗികതയ്‌ക്ക് നിര്‍ണയക സ്ഥാനമാണ്. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം വര്‍ദ്ധിക്കുന്നതിനും പരസ്‌പരമുള്ള അകല്‍ച്ച ഇല്ലാതാക്കുന്നതിനും സെക്‍സിന് കഴിയും.

മികച്ച രീതിയില്‍ നടന്നുവന്നിരുന്ന ലൈംഗികബന്ധം നാല്‍പ്പത് വയസിന് ശേഷം കുറയുന്നത് സ്വാഭാവികമാണ്. സ്‌ത്രീയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളും തിരക്കുകളുമാണ് ഇതിനു പ്രധാന കാരണം. ഇനി ലൈംഗികത പാടില്ലെന്ന് വിശ്വസിക്കുന്നവരും ധാരാളമാണ്.

രണ്ടു മുറികളിലെ താമസവും, മരുമക്കള്‍ക്കൊപ്പമുള്ള സഹവാസവും ലൈംഗികതയില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ്. ഈ ജീവിത രീതി ആരോഗ്യം നശിപ്പിക്കുമെന്നും ലൈംഗിക ശേഷിയെ തളര്‍ത്തുമെന്നാണ് ഒരു കൂട്ടം വിദഗ്ദര്‍ പറയുന്നത്.

ഇരുവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍  അമ്പതു കഴിഞ്ഞാല്‍ കൃത്യമായ പ്ലാനിങ്ങോടെ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ സാധിക്കും. ഇതിനായി ലൈംഗികതയ്‌ക്ക് മുൻകൈയെടുക്കേണ്ടത് താൻ തന്നെയാണെന്ന് രണ്ടുപേരും കരുതണം.

അറുപതിലെത്തുന്നതോടെ ലൈംഗികജീവിതത്തിന്റെ സജീവത നിലനിർത്താൻ മനഃപൂർവമായ ശ്രമം വേണ്ടിവരും. ബന്ധപ്പെടുന്ന ദിവസങ്ങൾ കലണ്ടറിൽ അടയാളപ്പെടുത്തുകയും അടുത്തത് ആസൂത്രണം ചെയ്യുകയും ആവാം. പരാതികളും ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ പരസ്‌പരം സംസാരിച്ച് അവ പരിഹരിക്കുകയും ചെയ്‌താല്‍ ലൈംഗിക ജീവിതം തുടരാവുന്നതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മാമ്പഴം കഴിച്ചാല്‍ ലൈംഗികബന്ധം താറുമാറിലാകും ?; ഇതാണ് കാരണം