Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറാഖില്‍ വിവാഹ വേദിയിലുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചു

Iraq Wedding Party

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 സെപ്‌റ്റംബര്‍ 2023 (07:44 IST)
ഇറാഖില്‍ വിവാഹ വേദിയിലുണ്ടായ തീപിടുത്തത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. ഇറാഖിലെ വടക്കന്‍ നിനേവയിലാണ് അപകടം ഉണ്ടായത്. വധുവും വരനും ഉള്‍പ്പെടെയുള്ളവര്‍ മരിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെയുണ്ടായ തീപിടുത്തത്തിലാണ് ദുരന്തം ഉണ്ടായത്. കര്‍ട്ടനുകളിലേക്ക് തീപിടിക്കുകയായിരുന്നു. 
 
സംഭവത്തില്‍ 150തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഏകദേശം പത്തേമുക്കാലോടെയാണ് ദുരന്തമുണ്ടായത്. ഹംദാനയിലെ ആശുപത്രിയിലേക്ക് നിരവധിപേരെ പ്രവേശിപ്പിച്ചു. നിരവധിപേര്‍ രക്തദാനത്തിനായി അവിടെ എത്തിയതായാണ് റിപ്പോര്‍ട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീതി പരത്തി ഡെങ്കിപ്പനി; എംജി യൂണിവേഴ്‌സിറ്റി ഹോസ്റ്റലുകള്‍ അടച്ചു