Israel vs Iran: ഞങ്ങള്‍ തിരിച്ചടിച്ചു, ഇസ്രയേലിന്റെ അയേണ്‍ ഡോം സംവിധാനം മറികടന്ന് ആക്രമണം; രണ്ടുംകല്‍പ്പിച്ച് ഇറാന്‍

ഇറാന്റെ പ്രത്യാക്രമണത്തെ ഹമാസ് പ്രശംസിച്ചു. ഇസ്രയേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധ സംവിധാനത്തെ ഇറാന്‍ തകര്‍ത്തെന്ന് ഹമാസ് പറയുന്നു

രേണുക വേണു
ശനി, 14 ജൂണ്‍ 2025 (11:29 IST)
Israel vs Iran

Israel vs Iran: ലോക രാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കു തങ്ങള്‍ തിരിച്ചടി നല്‍കിയതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്രയേലിനെ ലക്ഷ്യമിട്ട് നൂറ് കണക്കിനു ബാലിസ്റ്റിക് മിസൈലുകള്‍ വര്‍ഷിച്ചതായി ഇറാന്‍ സ്ഥിരീകരിച്ചു. 
 
' ഞങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക നേതാക്കള്‍ക്കും എതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു പ്രതികാരമായി നൂറുകണക്കിനു ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിനെ ലക്ഷ്യമിട്ട് തൊടുത്തു. ഇറാനിയന്‍ മിസൈലുകള്‍ ഇസ്രയേലിന്റെ അയേണ്‍ ഡോം പ്രതിരോധ സംവിധാനങ്ങള്‍ മറികടന്ന് ടെല്‍ അവീവിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ആക്രമണം നടത്തി,' ഇറാന്‍ അവകാശപ്പെട്ടു. 
 
ഇറാന്റെ പ്രത്യാക്രമണത്തെ ഹമാസ് പ്രശംസിച്ചു. ഇസ്രയേലിന്റെ കൊട്ടിഘോഷിക്കപ്പെട്ട പ്രതിരോധ സംവിധാനത്തെ ഇറാന്‍ തകര്‍ത്തെന്ന് ഹമാസ് പറയുന്നു. ഇസ്രയേലിനു യുഎസ് പിന്തുണയുണ്ടെന്ന് ഇറാന്‍ ആരോപിക്കുന്നു. സംഭാഷണത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി അടയ്ക്കുന്ന വിധമാണ് യുഎസ് ഇടപെടുന്നതെന്ന് ഇറാന്‍ വിമര്‍ശിച്ചു. 
 
ഇറാന്റെ ഭാഗത്തുനിന്ന് ഇനിയും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ഇസ്രയേലില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. ഇറാനിലേക്ക് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായി സൂചനയുണ്ട്. ഇസ്രയേലിന്റെ പോര്‍വിമാനം വെടിവച്ചിട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

സ്വർണവില വീണ്ടും ടോപ് ഗിയറിൽ, 95,500 പിന്നിട്ട് മുന്നോട്ട്

അടുത്ത ലേഖനം
Show comments