Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്‍

Israel attack in Lebanon

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 21 മാര്‍ച്ച് 2025 (13:57 IST)
ഗാസയില്‍ വീണ്ടും ഇസ്രയേലിന്റ വ്യോമാക്രമണത്തില്‍ കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്‍. അതേസമയം ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താനുള്ള ചര്‍ച്ചയ്ക്ക് സന്നദ്ധമാകണമെന്നും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. 2023ല്‍ ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 251 പേരെയാണ് പിടിച്ചുകൊണ്ടുപോയത്. ഇതില്‍ 56 പേര്‍ ഇപ്പോഴും ഹമാസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് കരുതുന്നത്.
 
വടക്കന്‍ ഗാസയില്‍ കരയാക്രമണം ആരംഭിച്ച ഇസ്രയേല്‍ തെക്കുള്ളവരെ ഇവിടേക്ക് വരാന്‍ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വടക്കും തെക്കും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ സലാഹുദ്ദീന്‍ റോഡിലൂടെ യാത്ര ചെയ്യരുതെന്നും വടക്കുനിന്ന് തെക്കോട്ട് പോകുന്നവര്‍ തീരപാതയിലൂടെ സഞ്ചരിക്കണമെന്നും അറിയിപ്പുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയപ്പോള്‍ പൊട്ടിത്തെറിച്ച സംഭവം: എസ്‌ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു