വെടി നിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലുമാണ് ആക്രമണം നടത്തിയത്. ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഖത്തര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം.
മരണപ്പെട്ടവരില്‍ 21 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. വെടി നിര്‍ത്തല്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് മാറ്റം ആവശ്യപ്പെട്ടു എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിട്ടുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയില്‍ അഭിപ്രായവ്യത്യാസം ഉണ്ടായി.
ഇസ്രായേല്‍ ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ നടന്നാല്‍ ഭരണസഖ്യത്തില്‍ നിന്ന് തന്റെ പാര്‍ട്ടിയെ പിന്‍വലിക്കുമെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞു. ഞായറാഴ്ച മുതല്‍ വെടി നിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും എന്നായിരുന്നു ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്.