Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയും അമ്മാവനും കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജനുവരി 2025 (11:36 IST)
ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവനും കുറ്റക്കാരാണെന്ന് കോടതി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് സിന്ധുവിനെ വെറുതെ വിട്ടത്. അമ്മാവന്‍ നിര്‍മ്മലകുമാര്‍ തെളിവു നശിപ്പിച്ചെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി നാളെയാണ് പ്രഖ്യാപിക്കുന്നത്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. കാമുകനായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാന്‍ വേണ്ടിയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്.
 
ഗ്രീഷ്മ തന്റെ പളുകലിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കീടനാശിനി പകര്‍ത്തി നല്‍കുകയായിരുന്നു. ഇതിനുമുമ്പും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അന്ന് ജ്യൂസില്‍ പാരസെറ്റമോള്‍ കലര്‍ത്തിയാണ് കുടിപ്പിച്ചത്. 2022 ഒക്ടോബര്‍ 14ന് കഷായം കുടിച്ച് ആശുപത്രിയിലായ ഷാരോണ്‍ 11 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ഗ്രീഷ്‌മെയ്‌ക്കെതിരെ ഷാരോണ്‍ ഒന്നും പറഞ്ഞിരുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപ്ലവഗാനം ഫേസ്ബുക്കില്‍ പങ്കുവച്ച് പി ജയരാജന്‍; പിണറായിയെ കുറിച്ചുള്ള സ്തുതിഗീതത്തില്‍ പ്രതികരിക്കാനില്ലെന്ന് മറുപടി