Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹമാസ് മൂന്ന് സൈനികളെ കൊലപ്പെടുത്തിയതിന് പിന്നാലെ റഫ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

Israel War News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 6 മെയ് 2024 (12:33 IST)
റഫ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് മൂന്ന് ഐഡിഎഫ് സൈനികരെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇസ്രയേല്‍ റഫ ആക്രമിച്ചത്. ഒരു കുടുംബത്തിലെ ഏഴുപേരും മറ്റുകുടുംബങ്ങളിലെ ഒന്‍പതുപേരുമാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ പേര്‍ മരണപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. 
 
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ റഫയിലെ ഒരു വീട് ആക്രമിക്കുകയായിരുന്നു. ഇവിടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. അതേസമയം ഇസ്രയേലില്‍ അല്‍- ജസീറ വാര്‍ത്താ ചാനല്‍ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലായ അല്‍-ജസീറയും ഇസ്രായേലും തമ്മില്‍ നല്ലബന്ധമല്ല ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാളെ മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് പത്തുസംസ്ഥാനങ്ങളില്‍