Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഗാസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പാലസ്തീനികള്‍

Israeli strikes

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജൂലൈ 2024 (11:09 IST)
ഗാസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പാലസ്തീനികള്‍. റഫയുടെ തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ നടത്തിയ സൈനിക നടപടിയിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ 198 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 38794 പാലസ്തീനികളാണ്. പരിക്കേറ്റത് 89166 പേര്‍ക്കാണ്.
 
അതേസമയം ഗാസ മുനമ്പില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ഭീകരര്‍ ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതിയുടെ ഓപ്പണ്‍ ഡിബേറ്റിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാരീസ് ഒളിമ്പിക്‌സ്: 16 ഇനങ്ങളില്‍ മത്സരിക്കാന്‍ 117 പേരുമായി ഇന്ത്യ പാരീസിലേക്ക്