Webdunia - Bharat's app for daily news and videos

Install App

മസൂദ് അസർ ജീവനോട് തന്നെയുണ്ട്, മരിച്ചുവെന്ന വാർത്ത തളളി പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്

മസൂദിന്റെ മരണവാർത്ത ജെയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (10:53 IST)
ഭീകരസംഘടനയായ ജെയ്ഷെ ഇ മുഹമ്മദിന്റെ തലവൻ മസൂദ് അസർ മരിച്ചതായുളള വാർത്തകൾ തളളി പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്.മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മസൂദിന്റെ കുടുംബവുമായി അടുത്ത ബന്ധമുളളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മസൂദിന്റെ മരണവാർത്ത ജെയ്ഷെ നിഷേധിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. 
 
എന്നാൽ മസൂദ് മരിച്ചെന്ന വാർത്തയോട് ഇതുവരെയും പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. ഈ വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്നായിരുന്നു പാക് ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗദരി പ്രതികരിച്ചത്. വൃക്കകൾ തകരാറിലായതിനാൽ ഗുരുതരാവസ്ഥയിലായിരുന്നു മസൂദ് അസർ. അസറിന് എഴുന്നേറ്റ് നടക്കാൻ പോലും വയ്യെന്നും ചികിത്സയിലാണെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി തന്നെ വെളിപ്പെടുത്തിയിരുന്നു. വാർത്തകളെ തുടർന്ന് അസ്‌ഹറിനെ ഉടൻ സൈനിക ആശുപത്രിയിൽനിന്നു മാറ്റുമെന്നും പ്രചാരണമുണ്ട്.
 
കഴിഞ്ഞ ഫെബ്രുവരി 14ന് പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

പാലക്കാട് ഫ്രിഡ്ജില്‍ നിന്ന് തീപിടിച്ച് വീട് കത്തി നശിച്ചു

ഇന്നുമുതല്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments