Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീവ്രവാദത്തിന് സ്ത്രീകൾക്ക് വിലക്കില്ല, വനിതാ വിഭാഗം രൂപീകരിച്ച് ജെയ്ഷെ മുഹമ്മദ്

Jaish e Muhammed, Women brigade, Terrotist organisation,ജെയ്ഷെ മുഹമ്മദ്, വനിതാ വിഭാഗം, തീവ്രവാദ സംഘടന

അഭിറാം മനോഹർ

, വ്യാഴം, 9 ഒക്‌ടോബര്‍ 2025 (18:19 IST)
വനിതാ വിഭാഗം രൂപീകരിച്ച് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനായ ജെയ്‌ഷെ മുഹമ്മദ്. ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടിക്ക് പിന്നാലെ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന. മസൂദ് അസര്‍ നേതൃത്വം നല്‍കുന്ന ഭീകരസംഘടന ഇതാദ്യമായാണ് വനിതകളെ ഉള്‍പ്പെടുത്തുന്നത്.
 
സായുധ ദൗത്യങ്ങളില്‍ നിന്നും പോരാട്ടങ്ങളില്‍ നിന്നും സ്ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്. ജമാഅത്തുല്‍ മുഅ്മിനാത്ത് എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. ഐക്യരാഷ്ട്ര സഭ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള മസൂദ് അസറിന്റെ സഹോദരിയാകും വനിതാ വിഭാഗത്തെ നയിക്കുക. ഇവരുടെ ഭര്‍ത്താവ് യൂസഫ് അസര്‍ ഇന്ത്യ നടത്തിയ ഓപ്പറേഷനിടെ കൊല്ലപ്പെട്ടിരുന്നു.
 
 
ഐഎസ്‌ഐഎസ്, ബൊക്കോ ഹറാം, ഹമാസ്, എല്‍ടിടിഇ തുടങ്ങിയ ഭീകരസംഘടനകള്‍ക്ക് വനിതകളെ ചാവേറുകളാക്കിയ ചരിത്രമുണ്ടെങ്കിലും ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തോയ്ബ പോലുള്ള പാക് ഭീകരവാദ സംഘടനകള്‍ ഈ രീതി പിന്തുടര്‍ന്നില്ല. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിലും 2019ലെ പുല്‍വാമ ആക്രമണത്തിലും പങ്കുള്ള തീവ്രവാദ സംഘടനയാണ് ജെയ്‌ഷെ മുഹമ്മദ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിസിസിഐ ടീം ഇന്ത്യയെന്ന പേര് ഉപയോഗിക്കരുതെന്ന് ആവശ്യം, ഹർജി തള്ളി ഡൽഹി ഹൈക്കോടതി