ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതില്‍ നിന്നും ബിസിസിഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. റീപക് കന്‍സാല്‍ എന്ന അഭിഷാഷകനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്ന് കാണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
തമിഴ്നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ബിസിസിഐ സ്വകാര്യ സ്ഥാപനമാണെന്നും ബിസിസിഐയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിച്ചിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ടീം ഇന്ത്യ എന്ന പേരും ദേശീയപതാകയും ബിസിസിഐ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.