Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജപ്പാനില്‍ ശക്തമായ ഭൂചലനം; ജെബി കൊടുങ്കാറ്റിൽ കാണാതായത് 19 പേരെ

ജപ്പാനില്‍ ശക്തമായ ഭൂചലനം; ജെബി കൊടുങ്കാറ്റിൽ കാണാതായത് 19 പേരെ

ജപ്പാനില്‍ ശക്തമായ ഭൂചലനം; ജെബി കൊടുങ്കാറ്റിൽ കാണാതായത് 19 പേരെ
, വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (12:13 IST)
ജെബി കൊടുങ്കാറ്റിന് ശേഷം വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപില്‍ ശക്തമായ ഭൂചലനം. മണിക്കൂറില്‍ 216 കീലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 19 പേരെ കാണാതായി. 6.7 തീവ്രത റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയ ഭൂചലനം വടക്കന്‍ ജപ്പാനില്‍ വ്യാഴാഴ്ച പുലര്‍ച്ച 3.08 നാണ് ഉണ്ടായത്.
 
അപ്രതീക്ഷിതമായുണ്ടായ ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ ട്രെയില്‍ വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂര്‍ണമായും വിച്ഛേദിച്ചു.
 
ബുധനാഴ്ച്ച ജപ്പാനിലുണ്ടായ ജെബി കൊടുങ്കാറ്റില്‍ ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ പരമാവധി 216 കിലോ മീറ്ററായിരുന്നു കാറ്റിന്റെ വേഗത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് ചരിത്രവിധി; സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് സുപ്രീംകോടതി