Publish Date: Mon, 01 Nov 2021 (16:31 IST)
Updated Date: Mon, 01 Nov 2021 (16:36 IST)
ടോക്യോയിൽ ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു. 17 പേർക്ക് പരിക്കേറ്റു. 24കാരനായ യുവാവാണ് ട്രെയിനിന് തീ വെച്ചത്. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു.
ഇന്ന് വൈകീട്ടോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിൽ കയറുകയും അറുപതുകാരനായ വ്യക്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് കൈയിൽ കരുതിയ ദ്രാവകം ട്രെയ്‌നിൽ ഒഴിച്ചാണ് തീ വച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.പരിഭ്രാന്തരായ യാത്രക്കാർ ട്രെയ്‌നിൽ നിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ജനൽ ചാടിയാണ് ചിലർ രക്ഷപ്പെട്ടത്.