Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ കാമുകിക്കായി ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചോ ?; ജസ്‌റ്റിന്‍ ബീബര്‍ പുതിയ വിവാദക്കുരുക്കില്‍

justin bieber
ന്യൂയോര്‍ക്ക് , വെള്ളി, 26 ഏപ്രില്‍ 2019 (15:02 IST)
ലോകമെമ്പാടും ആരാധകരുള്ള അമേരിക്കന്‍ പോപ്പ് ഗായകന്‍ ജസ്‌റ്റിന്‍ ബീബര്‍ ഭാര്യ ഹെയ്‌ലി ബാൾഡ് വിന്നിമെ ഉപേക്ഷിച്ചതായി റിപ്പോർട്ട്. ഗര്‍ഭിണിയായ ഹെയ്‌ലിനെ ബീബര്‍ ഒറ്റയ്‌ക്കാക്കി കടന്നു കളഞ്ഞുവെന്നാണ് ഓകെ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബീബറും ഹെയ്‌ലിയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുകയായിരുന്നു. പരസ്‌പരമുള്ള അകല്‍ച്ച വര്‍ദ്ധിച്ചതോടെ ബീബര്‍ ഭാര്യയെ ഉപേക്ഷിച്ചുവെന്നുമാണ് മാഗസിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വാര്‍ത്ത സംഗീതലോകത്തും പുറത്തും ചര്‍ച്ചയായതോടെ മാഗസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാന രഹിതമാണെന്ന് ബീബറിനോടുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഓകെ മാഗസിനെതിരെ ബീബര്‍ നിയമനടപടിക്ക് ഒരുങ്ങുന്നതായും സൂചനയുണ്ട്.

ഗര്‍ഭിണിയായ ഹെയ്‌ലിനെ ബീബര്‍ ഉപേക്ഷിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പാണ് ആരാധകരില്‍ നിന്നുണ്ടാകുന്നത്. മുൻ കാമുകിയായ സെലീന ഗോമസിനു വേണ്ടിയാണ് ബീബർ ഹെയ്‌ലിനെ ഉപേക്ഷിക്കുന്നതെന്ന് നേരെത്തെ ഓക്കെ മാസിക റിപ്പോർട്ട് ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നിലെ വികാരങ്ങളെ ഉണർത്തുന്നവന്റെ കൂടെ കിടക്കാൻ തയ്യാറാണ്; ഞെട്ടിച്ച് ജോമോൾ ജോസഫ് വീണ്ടും !