പ്രധാനമന്ത്രി സ്ഥാനം പോയതോടെ റൊമാന്റിക് മൂഡില്‍, പോപ്പ് താരം കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്
ഒരു കറുത്ത സ്ലിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോ കെട്ടിപിടിച്ച് കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രശസ്ത പോപ്പ് താരം കാറ്റി പെറിയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ ഒരു യാച്ചില്‍ ചുംബിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാലിഫോര്‍ണിയയിലെ സാന്റാബാര്‍ബറയിലെ ഒരു യാച്ചില്‍ ഇരുവരും സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
നേരത്തെയും ഇരുവരും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒപ്പമുള്ള ചിത്രങ്ങള്‍ വന്നെങ്കിലും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന സൂചനകളൊന്നും ഈ ചിത്രങ്ങളില്‍ ഉണ്ടായിരുന്നില്ല. ഒരു കറുത്ത സ്ലിം സ്യൂട്ട് ധരിച്ച് നില്‍ക്കുന്ന കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോ കെട്ടിപിടിച്ച് കവിളില്‍ ചുംബിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയില്‍ മോണ്‍ഡ്രിയോളില്‍ വെച്ച് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. 2025 ജൂലൈയിലാണ് ദീർഘകാലമായി റിലേഷന്‍ഷിപ്പിലുണ്ടായിരുന്ന നടന്‍ ഓര്‍ലാന്‍ഡോ ബ്ലൂമുമായുള്ള ബന്ധം കാറ്റി പെറി അവസാനിപ്പിച്ചത്. 2023 ഓഗസ്റ്റിലാണ് തന്റെ മുന്‍ ഭാര്യയായ സോഫിയുമായുള്ള 18 വര്‍ഷത്തെ വിവാഹബന്ധം ജസ്റ്റിന്‍ ട്രൂഡോ അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ 3 മക്കളാണ് ജസ്റ്റിന്‍ ട്രൂഡോയ്ക്കുള്ളത്.