കസാക്കിസ്ഥാനില്‍ യാത്ര വിമാനം പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ 42പേര്‍ മരിച്ചു. 62 യാത്രക്കാര്‍ ഉള്‍പ്പെടെ 67 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സ് പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് ഉള്‍പ്പെടെ വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം 29 ഓളം പേര്‍ രക്ഷപ്പെട്ടുവെന്നുള്ള വാര്‍ത്തകളും വരുന്നുണ്ട്. 37 അസര്‍ബൈജാന്‍ സ്വദേശികളും 16 റഷ്യന്‍ സ്വദേശികളും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാബുവില്‍ നിന്ന് റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് വീണത്.
കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന്റെ ആഘാതം വര്‍ധിപ്പിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. നിരവധി തവണ ആകാശത്ത് വലംവച്ച വിമാനം അടിയന്തര ലാന്‍ഡിങ്ങിന് ശ്രമിച്ചെങ്കിലും തകര്‍ന്നു വീഴുകയായിരുന്നു.