ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനകള്‍ക്ക് കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്
കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്.
ഖാലിസ്ഥാന്‍ തീവ്രവാദി സംഘടനകളായ റബ്ബര്‍ ഗല്‍സാ ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ഖാലിസ്ഥാന്‍ യൂത്ത് ഫെഡറേഷന്‍ എന്നിവയ്ക്ക് കാനഡയില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദി സംഘങ്ങള്‍ ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു എന്ന ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്.
ഈ രണ്ടു ഭീകര സംഘടനകള്‍ കൂടാതെ ഹമാസ് , ഹിസ്ബുല്ലാ എന്നീ സംഘടനകള്‍ക്കും കാനഡയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെ ഇന്ത്യയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.