Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; വകുപ്പുതല അന്വേഷണത്തിന് ഉത്തരവിറക്കി

കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സജിത്തിനെയാണ് ഈ പോലീസുകാര്‍ മര്‍ദ്ദിച്ചത്.

sujith

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (10:02 IST)
കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ നാലു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സജിത്തിനെയാണ് ഈ പോലീസുകാര്‍ മര്‍ദ്ദിച്ചത്. എസ്‌ഐ അടക്കം നാലു പോലീസുകാരെയാണ് ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റെയിഞ്ച് ഡിഐജി ഹരിശങ്കറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
 
സംഭവത്തില്‍ ഐജി തലത്തിലെ വകുപ്പ് അന്വേഷണത്തിനും ഉത്തരവിട്ടു. തന്റെ ആവശ്യം മര്‍ദ്ദിച്ചവരുടെ സസ്പെന്‍ഷനല്ലെന്നും അവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിഎസ് സുജിത്ത് കഴിഞ്ഞദിവസം പറഞ്ഞു. സസ്പെന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തിയില്ലെന്നും ഡ്രൈവറായ സുഹൈറിനെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും സുജിത്ത് പറഞ്ഞു. അഞ്ചുപേരെയും സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും സുജിത്ത് ആവശ്യപ്പെട്ടു. എല്ലാ പോലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന് സുപ്രീംകോടതി വിധിച്ച കേസില്‍ കക്ഷി ചേരുമെന്നും സുജിത് വ്യക്തമാക്കി. ശശിധരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ സിസിടിവി ഇല്ലാത്ത മുറിയില്‍ എത്തിച്ചു മര്‍ദ്ദിച്ചുവെന്നും വധശ്രമത്തിനുള്ള വകുപ്പ് കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും സുജിത്ത് വ്യക്തമാക്കി.
 
2023 ഏപ്രില്‍ അഞ്ചിനാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയും സംഭവം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടികള്‍ പുനപരിശോധിക്കാനുള്ള ശുപാര്‍ശ നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് സുജിത്തിന്റെ കേള്‍വി ശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. വിവരാവകാശ കമ്മീഷന്‍ അംഗം സോണിച്ചന്‍ ജോസഫിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ കൈമാറിയത്. പോലീസ് സ്റ്റേഷനിലും അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും അനുകൂല മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് സുജിത്ത് നേരിട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ചത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമീബിക് മസ്തിഷ്‌കജ്വരം: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം