Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാസ്‌കറ്റ്ബോൾ ഇതിഹാസം കോബി ബ്രയന്റ് കൊല്ലപ്പെട്ടു

ബാസ്‌ക്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിനിടെയാണ് അപകടം.

Kobe Bryant

റെയ്‌നാ തോമസ്

, തിങ്കള്‍, 27 ജനുവരി 2020 (08:14 IST)
അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. ഞായറാഴ്ച്ചയായിരുന്നു അപകടം. കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് മരിച്ചത്. അപകടത്തില്‍ ഇദ്ദേഹത്തിന്റെ 13 കാരിയായ മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു. 
 
ബാസ്‌ക്കറ്റ് ബോള്‍ താരമായ മകളെ പരിശീലനത്തിന് കൊണ്ടുപോവുന്നതിനിടെയാണ് അപകടം. 1991 ല്‍ നിര്‍മ്മിതമായ എസ് 76 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.

അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീം ആയ ലേക്കേസിന് വേണ്ടി കളിച്ച സീസണുകളില്‍ 18 ലും കോബിയായിരുന്നു താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കേരളത്തില്‍ അഴിമതി ഇല്ലെങ്കില്‍ നേതാക്കള്‍ സ്ഥലം വിടും': ശ്രീനിവാസൻ പറയുന്നു