Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി; വാര്‍ത്ത പുറത്തുവിട്ടത് പാക് പത്രം

കുല്‍‌ഭൂഷണ്‍ ജാദവിനു മേല്‍ പാകിസ്ഥാന്‍ തീവ്രവാദ കുറ്റം ചുമത്തി; വാര്‍ത്ത പുറത്തുവിട്ടത് പാക് പത്രം

kulbhushan jadhav
ഇസ്ലാമാബാദ് , ചൊവ്വ, 6 ഫെബ്രുവരി 2018 (14:38 IST)
പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു മേൽ പാക് സര്‍ക്കാര്‍ തീവ്രവാദ കുറ്റവും രാജ്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കുറ്റവും ചുമത്തി. പാക് പത്രമായ ഡോൺ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

ഭീകര പ്രവര്‍ത്തനം, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജാദവിനെ വിചാരണയ്‌ക്ക് വിധേയമാക്കിയിരിക്കുന്നത്. അദ്ദേഹത്തിനെതിരായ ചാരവൃത്തി കേസിന്റെ വിചാരണ പൂർത്തിയായെന്നും മറ്റ് കേസുകൾ തുടരുകയാണെന്നുമാണ് വിവരം.

ജാദവിന്റെ കേസുമായി ബന്ധപ്പെട്ട് 13 ഇന്ത്യൻ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് കുല്‍ഭൂഷന് പാക് സൈനിക കോടതി കഴിഞ്ഞ വര്‍ഷം വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രാജ്യാന്തര കോടതിയെ സമീപിച്ച് ഇന്ത്യ സ്‌റ്റേ വാങ്ങിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാമുകനെ കാണാനെത്തിയ 23കാരി ക്ഷേത്രത്തിനുള്ളില്‍ കൂട്ടമാനഭംഗത്തിനിരയായി