Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമ്പത്തിക വളര്‍ച്ചാസൂചിക: ചൈനയ്‌ക്കും പാകിസ്ഥാനും പിന്നിലായി ഇന്ത്യ - ഒന്നാമനായി നോര്‍വേ

സാമ്പത്തിക വളര്‍ച്ചാസൂചിക: ചൈനയ്‌ക്കും പാകിസ്ഥാനും പിന്നിലായി ഇന്ത്യ - ഒന്നാമനായി നോര്‍വേ

സാമ്പത്തിക വളര്‍ച്ചാസൂചിക: ചൈനയ്‌ക്കും പാകിസ്ഥാനും പിന്നിലായി ഇന്ത്യ - ഒന്നാമനായി നോര്‍വേ
ദവോസ് , തിങ്കള്‍, 22 ജനുവരി 2018 (19:41 IST)
സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍. രാജ്യം കുതിക്കുകയാണെന്ന് അധികാരികള്‍ അവകാശപ്പെടുമ്പോഴാണ് ചൈനയ്ക്കും പാകിസ്ഥാനും പിന്നിലായി 62മത് സ്ഥാനത്താണ് ഇന്ത്യയെന്ന്  കണക്കുകള്‍ വ്യക്തമാക്കുന്നത്.

സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്.

സാമ്പത്തിക മേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഷികപട്ടികയില്‍ ചൈന 26മത് നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ 47മത് സ്ഥാനത്തുണ്ട്.

മികച്ച ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടം വര്‍ദ്ധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തി റാങ്ക് നിശ്ചയിച്ചിരിക്കുന്ന പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്.

അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ നോര്‍വേയ്‌ക്ക് തൊട്ടു പിന്നിലായുണ്ട്. യൂറോപ്യന്‍ ശക്തിയായ ജര്‍മ്മനി 12മത് നില്‍ക്കുമമ്പോള്‍ ഓസ്‌ട്രേലിയ ഒമ്പതാമതുമുണ്ട്.

ഒരു വര്‍ഷത്തിനിടെ അത്ഭുതകരമായ രീതിയില്‍ സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ യുഡിഎഫ് ഹർത്താല്‍