Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഒരു നിമിഷത്തെ പിഴവ്; വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി മരിച്ചു - സംഭവം കുവൈത്തില്‍

kuwait
കുവൈത്ത് സിറ്റി , ചൊവ്വ, 7 മെയ് 2019 (16:01 IST)
കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി ജീവനക്കാരന് ദാരുണാന്ത്യം. കുവൈത്ത് എയര്‍വെയ്‌സ് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (34)ആണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

തിങ്കളാഴ്‌ച വൈകിട്ട് മൂന്നു മണിയോടെയാണ് എയര്‍വെയ്‌സിന്റെ സാങ്കേതിക വിഭാഗത്തിലെ ജോലിക്കാരനായ ആനന്ദ് അപകടത്തില്‍ പെട്ടത്. ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ ആര്‍ എന്ന വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്.

വിമാനം പാര്‍ക്കിംഗ് ഏരിയയിലേക്ക് നീങ്ങുന്നതിനിടെ ആനന്ദ് വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെടുകയായിരുന്നു. ഈ സമയം വിമാനത്തിനുള്ളില്‍ ജീവനക്കാരോ യാത്രക്കാരോ ഉണ്ടായിരുന്നില്ല. ഗുരുതരമായി പരുക്കേറ്റ യുവാവ്  സംഭവസ്ഥലത്ത് വെച്ചു തന്നെ യുവാവ് മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാരണങ്ങൾ പലത്; ബുർഖ നിരോധിച്ച പത്ത് രാജ്യങ്ങൾ ഇവയൊക്കെ