നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (21:05 IST)
കുവൈത്ത് സിറ്റി: മെഡിറ്ററേനിയൻ കടലിൽ തകരാറിലായ കപ്പലിൽ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്തിന്റെ എണ്ണക്കപ്പൽ. കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലായ അൽ ദാസ്മ ആണ് അഭയാർത്ഥികളെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. ഭക്ഷണവും വെള്ളവുമില്ലാതെ അത്യന്തം വിഷമാവസ്ഥയിലായിരുന്ന അഭയാർത്ഥികളെ ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിന്‍റെ ജീവനക്കാർ കണ്ടുമുട്ടുകയായിരുന്നു.
 
പോർട്ട് സെയ്ദ് ഭാഗത്തേക്കുള്ള യാത്രക്കിടെ അൽ ദാസ്മ കടലിൽ തകരാറിലായ മറ്റൊരു കപ്പലിൽ കുടുങ്ങിയ ആളുകളെ കണ്ടെത്തുകയും ഉടൻ സഹായം എത്തിക്കുകയും ചെയ്തു. കപ്പലിലെ ജീവനക്കാർ വെള്ളവും ആഹാരവും താൽക്കാലിക താമസസൗകര്യവും ഒരുക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 
 
രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈജിപ്ഷ്യൻ തിരച്ചിൽ-രക്ഷാപ്രവർത്തന അതോറിറ്റിയുമായും KOTCയുടെ ഓപ്പറേഷൻസ് ഓഫിസുമായും സംയുക്തമായി ഏകോപിച്ചാണ് നടപടി നടന്നത്. പിന്നീട്, വ്യാഴാഴ്ച രാവിലെ, രക്ഷപ്പെട്ട അഭയാർത്ഥികളെ പോർട്ട് സെയ്ദിൽ എത്തിച്ച ശേഷം അന്താരാഷ്ട്ര സമുദ്ര നിയമങ്ങളും മാനുഷിക നയങ്ങളും അനുസരിച്ച് ബന്ധപ്പെട്ട ഈജിപ്ഷ്യൻ അധികാരികൾക്ക് കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments