Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നാനിയില്‍ അന്‍വര്‍, വടകരയില്‍ പി ജയരാജന്‍; 16 സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം

loksabha election
തിരുവനന്തപുരം , ശനി, 9 മാര്‍ച്ച് 2019 (11:33 IST)
ലോക്‍സഭ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്ന 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എകെജി സെന്ററില്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

നാല് എംഎല്‍എമാരെയാണ് സിപിഎം ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത്. അരൂര്‍ എംഎല്‍എ എഎം ആരിഫ് ആലപ്പുഴയിലും ആറന്മുള എംഎല്‍എ വീണ ജോര്‍ജ് പത്തനംതിട്ടയിലും കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ്കുമാര്‍ കോഴിക്കോട്ടും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ പൊന്നാനിയിലും ജനവിധി തേടും.

പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് അൻവറിനെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചത്.

ഇവര്‍ സ്ഥാനാര്‍ഥികള്‍

കാസര്‍കോട്: കെ.പി സതീഷ്ചന്ദ്രന്‍
കണ്ണൂര്‍: പി.കെ ശ്രീമതി
വടകര: പി.ജയരാജന്‍
കോഴിക്കോട്:  എ.പ്രദീപ്കുമാര്‍
മലപ്പുറം: വി.പി സാനു
പൊന്നാനി: പി.വി അന്‍വര്‍
പാലക്കാട്: എം.ബി രാജേഷ്
ആലത്തൂര്‍;  പി.കെ ബിജു
ചാലക്കുടി: ഇന്നസെന്റ്
എറണാകുളം: പി.രാജീവ്
ഇടുക്കി: ജോയ്‌സ് ജോര്‍ജ്
കോട്ടയം: വി.എന്‍ വാസവന്‍
പത്തനംതിട്ട: വീണ ജോര്‍ജ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: കെ.എന്‍ ബാലഗോപാല്‍
ആറ്റിങ്ങല്‍: എ സമ്പത്ത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരിൽ സൈനികനെ തട്ടിയെടുത്തിട്ടില്ല, റിപ്പോർട്ടുകൾ വ്യാജം