Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിൽ സൈനികനെ തട്ടിയെടുത്തിട്ടില്ല, റിപ്പോർട്ടുകൾ വ്യാജം

കശ്മീരിൽ സൈനികനെ തട്ടിയെടുത്തിട്ടില്ല, റിപ്പോർട്ടുകൾ വ്യാജം
, ശനി, 9 മാര്‍ച്ച് 2019 (10:30 IST)
ജമ്മു കശ്‌മീരില്‍ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയെന്ന റിപ്പോർട്ട് തള്ളി സർക്കാർ. മുഹമ്മദ് യാസിൻ ഭട്ട് എന്ന സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മുഹമ്മദ് യാസീന്‍ സുരക്ഷിതനാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരം വസ്തുതാപരമല്ലെന്നും സർക്കാർ അറിയിച്ചി. 
 
അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ വീട്ടിൽ നിന്നും വെള്ളിയാഴ്ച വൈകിട്ട് കാണാതാവുകയായിരുന്നു. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്. യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. സ്ഥലത്തേക്ക് കരസേനയെയും അർധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
 
ബദ്‍ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മുഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു യാസീൻ ഭട്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ മത്സരിപ്പിക്കണം, ഇ.ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റണം; ലീഗില്‍ നാടകീയ നീക്കങ്ങള്‍