Webdunia - Bharat's app for daily news and videos

Install App

വീട്ടില്‍ ആരുമില്ലാത്തതിനാല്‍ കാമുകനെ യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തി; പിതാവ് എത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി - കാമുകന്‍ ആശുപത്രിയില്‍!

വീട്ടില്‍ ആരുമില്ലാത്തതിനാല്‍ കാമുകനെ യുവതി വീട്ടിലേക്ക് വിളിച്ചു വരുത്തി; പിതാവ് എത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടി - കാമുകന്‍ ആശുപത്രിയില്‍!

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (20:08 IST)
കാമുകിയുടെ പിതാവ് അപ്രതീക്ഷിതമായി വീട്ടില്‍ എത്തിയതറിഞ്ഞ് രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് ആശുപത്രിയില്‍. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഷാര്‍ജയിലെ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

കുടുംബാഗങ്ങള്‍ എല്ലാവരും പുറത്തു പോയ സമയത്ത് യുവതി യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. രണ്ടു മണിക്കൂറിനു ശേഷം പെണ്‍കുട്ടിയുടെ പിതാവ് അത്യാവശ്യമായി വീട്ടില്‍ മടങ്ങിയെത്തി.

വാതില്‍ തുറക്കുന്നതിനായി പിതാവ് പുറത്ത് കത്തിരിക്കുമ്പോള്‍ പെണ്‍കുട്ടി യുവാവിനെ വീടിന്റെ ബാല്‍ക്കണിയില്‍ ഒളിപ്പിച്ചു. ഏറെനേരം കഴിഞ്ഞ് വാതില്‍ തുറന്ന മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് വീട്ടില്‍ തിരച്ചില്‍ നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്‌തു.

പിതാവ് വീട്ടില്‍ തുടരുന്നതായി മനസിലാക്കിയ യുവാവ് പിടിയിലാകുമെന്ന ഭയം മൂലം തുടര്‍ന്ന് ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് ചാടി രക്ഷപ്പെടാന്‍ പോകുകയാണെന്ന് കാമുകിക്ക് സന്ദേശം അയച്ച ശേഷമാണ് ഇയാള്‍ ബാല്‍ക്കണിയില്‍ നിന്നും ചാടിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

താഴെ വീണ യുവാവിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും കൂടുതല്‍ നിന്നും ഇരുവരും തമ്മിലുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

നിങ്ങള്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായി

അടുത്ത ലേഖനം
Show comments