ബംഗളൂരു ദേശീയപാതയിൽ അപകടം; രണ്ട് മലയാളികൾ മരിച്ചു
ബംഗളൂരു ദേശീയപാതയിൽ അപകടം; രണ്ട് മലയാളികൾ മരിച്ചു
പിക്കപ്പ് വാന്‍ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് ബംഗളൂരു ദേശീയപാതയിൽ രണ്ട് മലയാളികൾ മരിച്ചു. കാസർഗോട് എസ്പിനഗര്‍ സ്വദേശികളായ മുഹമ്മദ് ജുനൈദ് (28), അസ്ഹറുദ്ദീൻ (26) എന്നിവരാണ് മരിച്ചത്. വ്
ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പാർസൽ സാധനങ്ങൾ വാങ്ങുന്നതിനായി കാസര്‍ഗോഡ് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പിൽ കർണാടക ആർടിസി ബസ് വന്നിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
അസ്ഹറുദീൻ അവിവാഹിതനാണ്. ജുനൈദിന്റ ഭാര്യ തസ്‌നി, മകൾ ഫാത്തിമ (രണ്ട്).