Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി ലക്‌സംബർഗ്

കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമാകാനൊരുങ്ങി ലക്‌സംബർഗ്
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (23:02 IST)
കഞ്ചാവ് വളർത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കുന്ന ആദ്യത്തെ യൂറോപ്യന്‍ രാജ്യമാകാനൊരുങ്ങി ലക്‌സംബർഗ്. വെള്ളിയാഴ്‌ചയാണ് ഇത് സംബന്ധിച്ച് പ്രസ്ഥാവന സർക്കാർ ഇറക്കിയത്.
 
പുതിയ നിയമപ്രകാരം ‌ലക്‌സംബർഗിലെ 18 വയസിന് മുകളിലുള്ളവർക്ക് കഞ്ചാവ് ഉപയോഗിക്കാനും ഓരോ വീട്ടിലും നാല് ചെടികള്‍ വരെ വളര്‍ത്താനും അനുവാദമുണ്ടായിരിക്കും. ഇതോടെ കഞ്ചാവിന്റെ ഉത്‌പാദ‌നവും ഉപഭോഗവും പൂർണമായും നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി ലക്‌സംബർഗ് മാറും. കഞ്ചാവിന്റെ വിത്ത് വ്യാപാരം നടത്താനും അനുവാദമുണ്ട്. എങ്കിലും പൊതുസ്ഥലത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി തന്നെ തുടരും.
 
ആറ് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ചെറിയ രാജ്യമാണ് ലക്‌സംബര്‍ഗ്. പുതിയ നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഖ്യത്തിന്റെ പിന്തുണയുണ്ട്. എന്നാൽ നിയമം പാസക്കുന്നതിന് പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിൽ ‌ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ മുതൽ അപേക്ഷിക്കാം