Select Your Language

Notifications

webdunia
webdunia
webdunia
webdunia

താമസസ്ഥലത്തു ബോധമറ്റു കിടക്കുന്നു; മാള്‍ട്ടയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍, ദുരൂഹത

താമസസ്ഥലത്തു ബോധമറ്റു കിടക്കുന്നു; മാള്‍ട്ടയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍, ദുരൂഹത
, ശനി, 7 ഓഗസ്റ്റ് 2021 (11:48 IST)
മലയാളി നഴ്‌സ് മാള്‍ട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. കോതമംഗലം പല്ലാരിമംഗലം സ്വദേശി ഹാപ്പിനഗര്‍ പറമ്പില്‍ ഷിഹാബിന്റെ ഭാര്യ ബിന്‍സിയ (36) ആണു മരിച്ചത്. വലേറ്റ മാറ്റര്‍ ഡി ആശുപത്രിയില്‍ നഴ്‌സായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ മാള്‍ട്ടയിലെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ബിന്‍സിയ. 
 
പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി പത്തരയോടെ താമസസ്ഥലത്തു ബോധമറ്റ നിലയിലാണ് ബിന്‍സിയയെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അടിവാട് പുളിക്കച്ചാലില്‍ കുടുംബാംഗമാണ് ബിന്‍സിയ. മക്കള്‍: ഹന, ഹിസ  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

35 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 55കാരിക്ക് ഒറ്റപ്രസവത്തില്‍ മൂന്നുകുഞ്ഞുങ്ങള്‍!