ജോര്‍ദാന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയേല്‍ പെരേരയാണ് വെടിയേറ്റ് മരിച്ചത്. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന എഡിസണ്‍ എന്നയാള്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ തുടയ്ക്കാണ് വെടിയേറ്റത്.
തുമ്പ ആറാട്ടുവഴി സ്വദേശിയാണ് ഇയാള്‍. എഡിസണ്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജോര്‍ദാനിലേക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു ഗബ്രിയേല്‍ പേരേര. ഗബ്രിയേല്‍ പേരേര വെടിയേറ്റ് മരിച്ചതായി എംബസിയില്‍ നിന്നും വീട്ടുകാര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.