Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയെ ചൊറിഞ്ഞാൽ കളിമാറുമെന്ന് ബോധ്യമായോ? മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു, മുയിസു ഇന്ത്യയിലേക്ക്

ഇന്ത്യയെ ചൊറിഞ്ഞാൽ കളിമാറുമെന്ന് ബോധ്യമായോ? മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു, മുയിസു ഇന്ത്യയിലേക്ക്

അഭിറാം മനോഹർ

, ബുധന്‍, 11 സെപ്‌റ്റംബര്‍ 2024 (12:13 IST)
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ഔദ്യോഗിക വിവരം ലഭിക്കുന്നത്. ഇരു രാജ്യങ്ങള്‍ക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.
 
2023 നവംബറില്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മാലദ്രീപിനുള്ള ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടര്‍ന്ന് സൈനികരെ മുഴുവന്‍ പിന്‍വലിച്ച് ഇന്ത്യ സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് ശേഷവും മാലദ്വീപ് എം പിമാരടക്കം ഇന്ത്യക്കെതിരെ വിമര്‍ശനങ്ങളുമായി മുന്നോട്ട് വന്നിരുന്നു.
 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയ 2 ജൂനിയര്‍ മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്നും രാജിവെച്ചതിന് പിന്നാലെയാണ് മുയിസു ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന പ്രഖ്യാപനം വരുന്നത്. മുയിസു എപ്പോള്‍ എത്തുമെന്ന സംബന്ധിച്ച് തീയ്യതിയും സമയവും അറിയിച്ചിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു; എം.വി.ഗോവിന്ദന്‍ ഡല്‍ഹിയിലേക്ക്