'ഞാൻ ഏറ്റവും ഭാഗ്യമുള്ള പെൺകുട്ടി’ - രണ്ടാമത്തെ വിവാഹത്തെ കുറിച്ച് മിയ ഖലീഫ
ബാല്യകാല സുഹൃത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്...
വിവാഹിതയാകാന്‍ പോകുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുന്‍ പോണ്‍ താരം മിയ ഖലീഫ അറിയിച്ചത്. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗുമായുള്ള വിവാഹം തീരുമാനിച്ച കാര്യം മിയയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്.
ലോകത്തിലെ ഏറ്റവും ഭാഗ്യമുളള പെൺകുട്ടിയാണ് താൻ എന്ന് വിവാഹ നിശ്ചയം ചിത്രം പങ്കുവെച്ചു കൊണ്ട് താരം പറഞ്ഞു. വിവാഹ അഭ്യർഥന വലറെ അപ്രതീക്ഷിതമായിരുന്നു. റോബേർട്ട് ഷെഫ് ആണെന്നും മിയ പറയുന്നു . പോൺ രംഗത്ത് നിന്ന് വിരമിച്ച് ശേഷം ഒരു സ്പോഡ്സ് ചാനലിൽ അവതാരികയായി ജോലി നോക്കുകയണ്.
മിയ ഖലീഫയുടെ രണ്ടാമത്തെ വിവാഹമാണിത്. ബാല്യകാല സുഹൃത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം കേവലം മൂന്ന് വർഷമാത്രമാണ് നീണ്ടുന്നത്. 2016 ൽ വിവാഹ മോചനം നേടിയിരുന്നു. ഇതിനു ശേഷമാണ് റോബർട്ടിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
വിവാഹത്തോടെ മിയ കരിയര്‍ അവസാനിപ്പിക്കരുതെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരും, മലയാളികളും ഉണ്ടെന്നതാണ് ശ്രദ്ധേയം. മിയ വിവാഹം കഴിക്കുന്നതില്‍ രോഷം പൂണ്ട ചില മലയാളികള്‍ അവരുടെ ഫേസ്ബുക്ക് പേജില്‍ രൂക്ഷമായ ചീത്തവിളിയും നടത്തി.
പോണ്‍ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ട മിയ ഒരു ഇംഗ്ലീഷ് ചാനലില്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ് ഇപ്പോള്‍. ഇക്കാര്യം അറിയാതെയാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പലരും കമന്റ് ഇടുന്നത്. 1100ലധികം റിയാക്ഷനുകളും 1100ലധികം ഷെയറുകളും മിയ ഖലീഫയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
ലെബനീസ് – അമേരിക്കന്‍ വംശജയാണ് മിയ ഖലീഫ. പത്താമത്തെ വയസിലാണ് ഇവര്‍ ലെബനില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് പോണ്‍ രംഗത്തെ വിലയേറിയ താരമായി തീരുകയും ചെയ്‌തു.
പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നത്. വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു പോണ്‍ വീഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതുംവിമര്‍ശനങ്ങളുയര്‍ത്തി.
ഐഎസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.