ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് അമിത നികുതി ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ത്യയെ തങ്ങളുടെ വിപണിയിലേക്ക് ക്ഷണിച്ച് റഷ്യ. ഇന്ത്യയിലെ റഷ്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് മിഷന്‍ റോമന്‍ ബബുഷ്‌കിനാണ് ഇന്ത്യയെ റഷ്യന്‍ വിപണിയിലേക്ക് ക്ഷണിച്ചത്. റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മുകളില്‍ ചുമത്തിയ നികുതി നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യുഎസ് വിപണിയില്‍ പ്രതിസന്ധിയുണ്ടെങ്കില്‍ ഇന്ത്യയെ റഷ്യന്‍ വിപണിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബബുഷ്‌കിന്‍ പറഞ്ഞു. ഇന്ത്യക്കെതിരായ യുഎസ് നികുതികള്‍ നീതീകരിക്കാനാവാത്തതാണെന്നും ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ- റഷ്യ സഹകരണം തുടര്‍ന്നും മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.