വ്യാപാരക്കരാർ ചർച്ചയാകും, നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്, ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
അടുത്തമാസം 26ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്ക സന്ദര്‍സിക്കുമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ നരേന്ദ്രമോദി സംസാരിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി വ്യാപാരക്കരാര്‍ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അടുത്തമാസം 26ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.വ്യാപാരക്കരാറുമായി ബന്ധപ്പെട്ടും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലും അമേരിക്കയ്ക്ക് പരാതികളുണ്ട്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മുകളില്‍ തീരുവ വര്‍ധിപ്പിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മുകളില്‍ നടപടികളെടുത്തെങ്കിലും കാര്‍ഷിക മേഖലയിലടക്കം വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അമേരിക്കയുമായി പാകിസ്ഥാന്‍ കൂടുതല്‍ അടുക്കുന്നതിനിടെയാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം.