ഡാലസ്: വീട്ടിൽ വളർത്തുന്ന പൂച്ചയെ തല്ലിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭാര്യ ഭർത്താവിനെ വെടിവെച്ചു കൊന്നു. ഡാലസിലെ ഫോർത്ത് വർത്ത് ഹാൾ മാനർ ഡ്രൈവിലെ വീട്ടിലാണ് സംഭവം.
രാവിലെ എഴുമണിയോടെ മേരി ഹാരിസൺ ഭർത്താവ് സെക്സർ ഹാരിസണെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ തന്നെ വിവരം പൊലീസിൽ വിളിച്ച് അറിയിച്ചു.
വെടിയേറ്റു കിടന്നിരുന്ന സെക്സ്റ്റർ ഹാരിസണിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി കൌണ്ടി ജയിലിൽ അടച്ചിരിരിക്കുകയാണ്. ഒരു ലക്ഷം ഡോളറിന്റെ ജാമ്യം ഇവർക്ക് അനുവതിച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇവരുടെ വളർത്തു പൂച്ചയെ കാണാതായിരുന്നു. പൂച്ചയെ കണ്ടെത്താനായി ഇവർ തെരുവുകളിൽ നോട്ടിസുകൾ പതിച്ചിരുന്നു എന്നാൽ പിന്നീട് പൂച്ചയെ തിരികെ കിട്ടിയതായി അയൽവാസികൾ പറയുന്നു.