ത്രിശൂരിലെ കൊടകരയിൽ ദിലീപ് എന്ന യുവാവിന് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പ്രതി കൊയമ്പത്തൂരിൽ പിടിയിലയി വട്ടപ്പറമ്പിൽ വിനീതാണ് കൊയമ്പത്തൂരിൽ നിന്നും ചലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മെയ് 19ന് ശ്രീദുർഗ പെട്രോൾ പമ്പിലാണ് കേസിനാസ്പദമയ സംഭവം നടന്നത്. പെട്രോൾ അടിച്ച ശേഷം ബൈക്ക് മാറ്റാൻ വൈകിയതിലുള്ള തർക്കം പിന്നീട് വധശ്രമത്തിൽ കലാശിക്കുകയായിരുന്നു. സംഭവം നടന്ന ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പെട്രോൾ അടിച്ചതിന് ശേഷം രണ്ടായിരം രൂപ നൽകിയ ദിലീപിന് ബാക്കിയായി ലഭിച്ചത് പത്ത് രൂപാ നോട്ടുകളായിരുന്നു. ഇത് എണ്ണിത്തിട്ടപ്പെടുത്താൻ സമയമെടുത്തതിനെ തുടർന്നാണ് പുറകിൽ ക്യൂവിലുണ്ടായിരുന്ന വട്ടപ്പറമ്പിൽ വിനീതുമായി തർക്കമുണ്ടാവുന്നത്. തുടർന്ന് വിനീത് കുപ്പിയിൽ വാങ്ങിയ പെട്രോൾ ദിലീപിന്റെ ദേഹത്തോഴിച്ച് ലൈറ്റർകൊണ്ട് തീകൊളുത്തുകയായിരുന്നു.
ദിലീപ് ഉടനെ തന്നെ അടുത്തുള്ള തോട്ടിലേക്ക് ഏടുത്ത് ചാടിയതാണ് ജീവൻ രക്ഷപ്പെടാൻ കാരണം. അക്രമണത്തിൽ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. സമയോചിതമായ പമ്പ് ജീവനക്കാരുടെ ഇടപെടൽ മൂലമാണ് പമ്പിലേക്ക് തീ പടരാതെ വലിയ ദുരന്തം ഒഴിവായത്.