Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

മലപ്പുറത്ത് വാനും ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
, തിങ്കള്‍, 4 ജൂണ്‍ 2018 (16:26 IST)
മലപ്പുറം: മമ്പാടിനടുത്ത് പൊങ്ങല്ലൂരിൽ വാനും ബസ്സും കൂട്ടിയിടിച്ച് ഒരു കുടുമ്പത്തിലെ നാലുപേർ മരിച്ചു. എടവണ്ണയിൽ ബേക്കറി നടത്തുന്ന ആലുങ്ങൾ അക്ബറും കുടുംബവുമാണ് അപകടത്തിൽ മരിച്ചത് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാ‍യിരുന്നു അപകടം ഉണ്ടായത്.  
 
മഞ്ചേരിയിലെ ആശുപത്രിയിൽ നിന്നും എടവണ്ണയിലേക്ക് മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ഒമ്നി വാൻ നിലമ്പൂർ മഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, നിലമ്പൂർ, പെരിന്തലമണ്ണ ജില്ലാ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോറികളിൽ കവർച്ച നടത്തുന്ന ഹൈവേ കൊള്ളസംഘം പിടിയിൽ