മ്യാന്‍മറിലെ ഭൂചലനത്തില്‍ മരണസംഖ്യ 2056 ആയി. രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍ തുടരുകയാണ്. അതേസമയം ഭൂചലനത്തില്‍ ഇതുവരെ പരിക്കേറ്റത് 3900 പേര്‍ക്കാണ്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 270 പേരെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം മ്യാന്‍മറിനെ സഹായിക്കാന്‍ ഇന്ത്യ രംഗത്തുണ്ട്. 665 ടണ്‍ ആവശ്യ സാധനങ്ങള്‍ മ്യാന്‍മറില്‍ ഇന്ത്യ എത്തിച്ചു. കൂടാതെ 200 പേരടങ്ങുന്ന മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ട്. അതേസമയം തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 78 പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.