Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ തുടര്‍ന്നുള്ള വെടിവെപ്പ്: മരണസംഖ്യ 18 ആയി; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്

മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ തുടര്‍ന്നുള്ള വെടിവെപ്പ്: മരണസംഖ്യ 18 ആയി; ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണനിരക്ക്

ശ്രീനു എസ്

, തിങ്കള്‍, 1 മാര്‍ച്ച് 2021 (12:55 IST)
മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഉണ്ടായ വെടിവെപ്പില്‍ മരണസംഖ്യ 18 ആയി. 30ലധികം പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെയാണ് പൊലീസ് വെടിവയ്ക്കുന്നത്. ഞായറാഴ്ചയാണ് വെടിവയ്പ്പുണ്ടായത്. നേപ്പാളില്‍ പ്രക്ഷോഭത്തില്‍ ഒരുദിവസം കൊല്ലപ്പെടുന്നവരുടെ ഏറ്റവും കൂടിയ നിരക്കാണിത്. സംഭവത്തില്‍ യുഎന്‍ അപലപിച്ചു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു മ്യാന്‍മറില്‍ പട്ടാള അട്ടിമറി നടന്നത്. 
 
സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്ന് യുഎന്‍ വക്താവ് രവിന ഷംദസാനി പറഞ്ഞു. മ്യാന്‍മറിലെ രാഷ്ട്രീയ നേതാക്കള്‍ തടവിലാണ്. യാങ്കൂണ്‍, ഡാവെ, മാന്‍ഡലെ, മൈക്ക്, ബാഗോ, എന്നീ നഗരങ്ങളിലാണ് വെടിവെപ്പുണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്ര നിർമാണത്തിന് സംഭവനയായി തുടങ്ങിയത് 2100 കോടി രൂപ, ധനസമാഹരണം അവസാനിച്ചു