Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു; മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍

കാറിനുള്ളില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു; മൃതദേഹങ്ങള്‍ നഗ്നമായ നിലയില്‍

naked couple
ബെര്‍ലിന്‍ , ചൊവ്വ, 20 ഫെബ്രുവരി 2018 (11:30 IST)
കാറിനുള്ളില്‍വച്ച് ലൈംഗിക ബന്ധലേര്‍പ്പെടുന്നതിനിടെ ശ്വാസം മുട്ടി യുവതിയും യുവാവും മരിച്ചു. വടക്കന്‍ ജര്‍മ്മനിയിലെ ബോട്ട്‌റോപ് നഗരത്തിലാണ് സംഭവം. മരിച്ചവരുടെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

39കാരനായ യുവാവും 44കാരിയുമാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തുമ്പോള്‍ ഇരുവരും പൂര്‍ണ്ണ നഗ്നരായിരുന്നു.

ലൈംഗികബന്ധത്തിനിടെ ശൈത്യത്തെ ചെറുക്കാന്‍ കാറിനുള്ളിലെ ഹീറ്റര്‍ ഓണാക്കിയെന്നും തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.  

മകളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗാരേജില്‍ ഓണായി കിടക്കുന്ന കാര്‍ കണ്ടത്. തുടര്‍ന്നാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈ​​ദ്യു​​ത വാ​​ഹ​​ന നിര്‍മാണം; മഹേന്ദ്ര കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു