Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു

ആധാറില്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രിക്ക് വെളിയില്‍ പ്രസവിച്ചു
ഗുഡ്ഗാവ് , ശനി, 10 ഫെബ്രുവരി 2018 (14:18 IST)
ആധാർ കാര്‍ഡ് കൈവശമില്ലാത്തതിനെ തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട യുവതി പൊതുനിരത്തിൽ പ്രസവിച്ചു. ഡൽഹിയിലെ ഗുഡ്ഗാവിൽ വെള്ളിയാഴ്ചയാണ് സംഭവം. മിന്നി എന്ന യുവതിക്കാണ് ഞെട്ടിപ്പിക്കുന്ന അവസ്ഥ നേരിടേണ്ടിവന്നത്.

പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഗുഡ്ഗാവിലെ ഷീട്‌ല കോളനി നിവാസിയായ മിനി ആശുപത്രിയില്‍ എത്തിയത്. കൂടുതല്‍ പരിശോധനയ്‌ക്കായി ഡോക്‍ടര്‍ അൾട്രാ സൗണ്ട് സ്‌കാനിംഗിന് വേണമെന്നാവശ്യപ്പെട്ടു.

സ്‌കാന്‍ ചെയ്യാനായി യുവതിയെ ഭര്‍ത്താവ് എമർജൻസി വാർഡിൽ എത്തിച്ചെങ്കിലും ആധാര്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ്  ഇല്ലെന്നു പറഞ്ഞതോടെ മിന്നിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചു.

ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ വന്നതോടെ പുറത്തുള്ള വാഹന പാർക്കിംഗ് ഏരിയയിൽ യുവതി പെൺകുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.

യുവതി പ്രസവിച്ച ശേഷവും ആശുപത്രി അധികൃതര്‍ യാതൊരു സഹായവും ചെയ്‌തു തന്നില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ ചതിക്കപ്പെടുകയാണ്; തെളിവുകള്‍ നിരത്തി ഗവേഷകര്‍