Select Your Language

Notifications

webdunia
webdunia
webdunia
webdunia

India - USA Trade: അമേരിക്കയ്ക്ക് അതേ രീതിയിൽ മറുപടി നൽകണം, ആവശ്യം ശക്തമാകുന്നു, കേന്ദ്രമന്ത്രിസഭ വിഷയം ചർച്ച ചെയ്യുമെന്ന് സൂചന

യുക്രെയ്ന്‍- റഷ്യ സംഘര്‍ഷം ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.

Trump Tariff, Union Cabinet, Tariff Imposition, India- USA,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക, കേന്ദ്രമന്ത്രിസഭ, താരിഫ്

അഭിറാം മനോഹർ

, ഞായര്‍, 10 ഓഗസ്റ്റ് 2025 (08:46 IST)
Narendra Modi- Trump
ഇന്ത്യയ്ക്ക് മുകളില്‍ അധിക തീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിന് മറുപടിയായി പകരം തീരുവ ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് മുകളില്‍ 50 ശതമാനം തീരുവ ചുമത്തിയതിന് പകരം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യുന്നത്. ഈ ആവശ്യം ഉന്നയിച്ച എം പിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗര്‍ബല്യമാക്കി കണക്കാക്കുമെന്ന അഭിപ്രായം ബിജെപിക്കിടയിലും ഉയരുന്നുണ്ട്.
 
അതേസമയം അമേരിക്ക- റഷ്യ ചര്‍ച്ചകളെ ഇന്ത്യ പിന്തുണച്ചു. യുക്രെയ്ന്‍- റഷ്യ സംഘര്‍ഷം ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ് 15ന് അലാസ്‌കയില്‍ നടക്ക്കുന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്യുന്നതായാണ് ഇന്ത്യ അറിയിച്ചത്. അതേസമയം ഇന്ത്യയുടെ മുകളില്‍ അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്ക് പിന്നാലെ റഷ്യയുമായും ചൈനയുമായും കൂടുതല്‍ ചര്‍ച്ചകള്‍ ചെയ്യാനാണ് ഇന്ത്യന്‍ ശ്രമം. ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ ധാരണ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം