Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിനൊരുങ്ങി നാസ

ബഹിരാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമെന്ന പ്രത്യേകതയും ഈ കേസിനുണ്ട് 2014 ലാണ് സ്വവർഗാനുരാഗികളായ ആൻ മെക് ക്ലൈനും സമ്മർ വോർഡനും വിവാഹിതരാകുന്നത്.

ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യം; അന്വേഷണത്തിനൊരുങ്ങി നാസ
, തിങ്കള്‍, 26 ഓഗസ്റ്റ് 2019 (17:20 IST)
കുറ്റകൃത്യങ്ങൾ പലതും കണ്ടിട്ടും കേട്ടിട്ടുമുണ്ടെങ്കിലും ഇതാദ്യമായി ഭൂമി വിട്ട് ഒരു കുറ്റാന്വേഷണം ബഹിരാകാശത്തേക്കും നീങ്ങുകയാണ്. ബഹിരാകാശ സഞ്ചാരി ആൻ മെക് ക്ലൈൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച് തന്റെ പങ്കാളിയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചെന്ന കേസാണ് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ അന്വേഷിക്കാനൊരുങ്ങുന്നത്. ബഹിരാകാശത്ത് വെച്ചുള്ള മനുഷ്യന്റെ ആദ്യ കുറ്റകൃത്യ ആരോപണമെന്ന പ്രത്യേകതയും ഈ കേസിനുണ്ട് 2014 ലാണ് സ്വവർഗാനുരാഗികളായ ആൻ മെക് ക്ലൈനും സമ്മർ വോർഡനും വിവാഹിതരാകുന്നത്.
 
എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടുനിന്നില്ല. 2018 ഡിസംബറിലാണ് ആൻ മക് ക്ലൈൻ ബഹിരാകാശ നിലയത്തിലെത്തുന്നത്. ആറു മാസങ്ങൾക്കു ശേഷം മടങ്ങിയെത്തി. ആ കാലയളവിലാണ് തന്‍റെ ബാങ്ക് അക്കൗണ്ടുകൾ മക് ക്ലൈൻ അനുമതിയില്ലാതെ ഉപയോഗിച്ചെന്ന ആരോപണവുമായി സമ്മർ വോർഡൻ രംഗത്തെത്തിയത്. അതേസമയം ആൻ മെക് ക്ലൈൻ തനിക്കെതിരെ ഉയർന്ന ആരോപണം നിഷേധിച്ചിരുന്നു.
 
സാമ്പത്തിക രേഖകൾ പരിശോധിക്കുകയല്ലാതെ തെറ്റായി താനൊന്നും ചെയ്തിട്ടില്ലെന്ന് മക് ക്ലൈൻ ട്വിറ്ററിൽ വിശദീകരിച്ചു. ആരോപണം സത്യസന്ധമല്ല. നാളുകളായി തങ്ങൾ പിരിഞ്ഞു കഴിയുകയാണെങ്കിലും ഇപ്പോഴാണ് അതു പുറത്തു വന്നത്. നാസ ഇൻസ്‌പെക്ടർ ജനറലിന്‍റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും മക് ക്ലൈൻ പറഞ്ഞു. ആരോപണം സംബന്ധിച്ച് സമ്മർ വോർഡൻ ഫെഡറൽ ട്രേഡ് കമ്മീഷനും നാസയുടെ ഇൻസ്‌പെക്ടർ ജനറലിനും പരാതി നൽകി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്‌ത് ഒ രാജഗോപാൽ; നടപടി ആവശ്യപ്പെട്ട് സോണിയക്ക് പ്രതാപന്റെ കത്ത്