Select Your Language

Notifications

webdunia
webdunia
webdunia
webdunia

കള്ളൻമാർ വെള്ളംകുടിക്കും, കുറ്റവളികൾക്ക് പിന്നാലെ കുതിച്ചുപായാൻ വീണ്ടും ആഡംബര കറിനെ സേനയുടെ ഭാഗമാക്കി ദുബായ് പൊലീസ് !

കള്ളൻമാർ വെള്ളംകുടിക്കും, കുറ്റവളികൾക്ക് പിന്നാലെ കുതിച്ചുപായാൻ വീണ്ടും ആഡംബര കറിനെ സേനയുടെ ഭാഗമാക്കി ദുബായ് പൊലീസ് !
, ബുധന്‍, 15 മെയ് 2019 (16:14 IST)
ലോക;ത്തിലെ മികച്ച ആഡംബര കറുകൾ ഒരുമിച്ച് കാണണമെങ്കിൽ ദുബായ് പൊലീസിന്റെ ആസ്ഥാനത്ത് എത്തിയാൽ മതി. ലംബോര്‍ഗിനി, ബുഗാട്ടി, ഫെരാരി, ബെന്റ്‌ലി, റോള്‍സ്‌റോയ്‌സ് എന്നിങ്ങനെ ലോകോത്തര കമ്പനികളുടെ അഡംബര കാറുകൽ ദുബായ് പൊലീസ് സേനയുടെ ഭാഗമാണ് ഇപ്പോഴിതാ. ഇറ്റാലിയൻ ആഡംബര വാഹന നിർമ്മാതാക്കളായ മൊസെറാറ്റിയുടെ ആഡംബര കാറായ കൂപ്പെ ഗ്രാൻഡ്ടുറിസ്മോയെ സേനയിലെത്തിച്ചിരിക്കുകായാണ് ദുബായ് പൊലീസ്. ദുബായ് പൊലീസ് തന്നെയാണ് ഇക്കാര്യം ഒഫീഷ്യൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചത്. 

മൊസറാറ്റി സീരീസിലെ ഏറ്റവും മികച്ച കാറുകളിൽ ഒന്നിനെയാണ് കുറ്റവാളികൾക്ക് പിന്നാലെ കുതിച്ചുപായുന്നതിനായി ദുബായ് പൊലീസ് സേനയുടെ ഭാഗമാക്കിയിരിക്കുന്നത്. 4691 സി സി വി8 എഞ്ചിനിലാണ് വാഹനത്തിന്റെ കുതിപ്പ്. 
 
രണ്ട് വകഭേതങ്ങളിൽ വിപണിയിലുള്ള വാഹാനത്തിന്റെ അടിസ്ഥാന മോഡലിന് 460 പി എസ് കരുത്ത് ഉത്പാതിപ്പിക്കാനുള്ള ശേഷിയുണ്ട്. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് 4.8 സെക്കൻഡ് സമയം മാത്രം മതി. 299 കിലോമീറ്ററാണ് ഈ വകഭേതത്തിന്റെ ഏറ്റവും കൂടിയ വേഗത.
 
ഗ്രാൻഡ്ടുറിസ്മോയുടെ ഉയർന്ന വകഭേഗത്തിന്റെ ഏറ്റവും കൂടിയ വേഗത 301 കിലോമീറ്ററാണ്. 100 കിലോമീറ്റർ കൈവരിക്കാൻ ഈ വാഹനത്തിന് വെറും 4.7 സെക്കന്റ് സമയം മാത്രം മതി. ഏകദേശം 2.5 കോടി രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വകഭേതത്തിന്റെ എക്സ് ഹോറൂം വില. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരച്ചില്‍ ലൈംഗികബന്ധത്തിന്റെ ത്രില്‍ നശിപ്പിക്കുന്നുവെന്ന്; കൈക്കുഞ്ഞിനെ മാതാപിതാക്കള്‍ കൊന്ന സംഭവത്തില്‍ ശിക്ഷ ഉടന്‍