Select Your Language

Notifications

webdunia
webdunia
webdunia
webdunia

102 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്‌തു

102 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ന്യൂസിലൻഡിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്‌തു
, ചൊവ്വ, 11 ഓഗസ്റ്റ് 2020 (16:31 IST)
കൊവിഡിനെ പ്രതിരോധിച്ചുകൊണ്ട് ലോകമെങ്ങും മാതൃകയായ ന്യൂസിലൻഡിൽ 102 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. സൗത്ത് ഓക്ക്‌ലാൻഡിലെ ഒരു കുടുംബത്തിലെ നാല് പേർക്ക് ചൊവ്വാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ അറിയിച്ചു.
 
പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഓക്ക്‌ലൻഡിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാവരോടും വീടുകളിൽ കഴിയാൻ പ്രധാനമത്രി ആവശ്യപ്പെട്ടു. ഓക്ക്ലൻഡീൽ കൊവിഡ് ബാധിച്ചവരുടെ ഉറവിടം ഇതുവരെയും വ്യക്തമായിട്ടില്ല. ലെവൽ ത്രീ പ്രകാരം മൂന്ന് ദിവസത്തേക്കാണ് ലോക്ക്ഡൗൺ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഷ്യ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ചു; വാക്‌സിന്‍ തന്റെ മകള്‍ക്ക് നല്‍കിയതായി റഷ്യന്‍ പ്രസിഡന്റ്