Webdunia - Bharat's app for daily news and videos

Install App

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

അഭിറാം മനോഹർ
ബുധന്‍, 6 ഓഗസ്റ്റ് 2025 (15:27 IST)
Nikki Haley- Trump
ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിർദേശത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡറായ നിക്കി ഹേലി. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ചൈനയ്ക്ക് മേലുള്ള തീരുവ ട്രംപ് 90 ദിവസത്തേക്ക് നിർത്തിവെയ്ക്കുകയും എന്നാൽ ഇന്ത്യക്കെതിരെ തീരുവ ചുമത്തുകയും ചെയ്ത നടപടി ഇരട്ടത്താപ്പാണെന്നും ഈ നീക്കം ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും ഹേലി ട്രംപിന് മുന്നറിയിപ്പ് നൽകി.
 
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങരുത്, എന്നാൽ അതേസമയം എതിരാളിയും റഷ്യയിൽ നിന്നും ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നതുമായ ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് ഇളവ് നൽകി. ഇന്ത്യയെ പോലെ ശക്തമായ ഒരു സഖ്യകക്ഷിയുമായുള്ള ബന്ധം ട്രംപ് നശിപ്പിക്കരുത് നിക്കി ഹേലി പ്രതികരിച്ചു. അതേസമയം ഈ പ്രതികരണങ്ങളോട് വൈറ്റ് ഹൗസ് വൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വാട്ട്സ്ആപ്പിലെ ഒളിഞ്ഞിരിക്കുന്ന ട്രിക്കുകള്‍, മിക്ക ഉപയോക്താക്കള്‍ക്കും ഇപ്പോഴും അറിയില്ല!

വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി പുതിയ ന്യുനമര്‍ദ്ദം; നാളെ മുതല്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ഡോക്ടര്‍മാര്‍ തെറ്റായി നടത്തിയ രോഗനിര്‍ണയം നിമിഷങ്ങള്‍ക്കുള്ളില്‍ ശരിയായി കണ്ടെത്തി ചാറ്റ്ജിപിടി; തന്റെ അനുഭവം പങ്കുവെച്ച് 25കാരന്‍

Uthradam: വ്യാഴാഴ്ച ഉത്രാടം

പൗരത്വം തെളിയിക്കാനുള്ള മതിയായ രേഖയായി ആധാര്‍ കാര്‍ഡിനെ പരിഗണിക്കാനാകില്ലെന്ന് വീണ്ടും സുപ്രീം കോടതി

അടുത്ത ലേഖനം
Show comments