Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

ഇരട്ടത്താപ്പാണെന്നും ഇന്ത്യയുമായുള്ള സഖ്യ ബന്ധം തകര്‍ക്കരുതെന്നും യുഎന്നിലെ യുഎസ് മുന്‍ അംബാസിഡര്‍ നിക്കി ഹേലി.

nikki

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ഓഗസ്റ്റ് 2025 (12:37 IST)
nikki
അമേരിക്ക ചൈനയ്ക്ക് മേലുള്ള തീരുവ 90 ദിവസത്തേക്ക് നിര്‍ത്തിവെച്ചത് ഇരട്ടത്താപ്പാണെന്നും ഇന്ത്യയുമായുള്ള സഖ്യ ബന്ധം തകര്‍ക്കരുതെന്നും യുഎന്നിലെ യുഎസ് മുന്‍ അംബാസിഡര്‍ നിക്കി ഹേലി. ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ നടപടികള്‍ക്കെതിരെ നിക്കി ഹേലി രംഗത്തെത്തി. ശത്രുവായ ചൈനയ്ക്ക് ഇളവ് നല്‍കി ഇന്ത്യ യുഎസ് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കരുതെന്നും ട്രംപിന് ഹേലി മുന്നറിയിപ്പ് നല്‍കി.
 
ചൈന റഷ്യന്‍ ഇറാനിയന്‍ എണ്ണയുടെ ഒന്നാം നമ്പര്‍ ഉപഭോക്താവാണ്. അങ്ങനെയുള്ള ചൈനയ്ക്ക് 90 ദിവസത്തെ താരിഫ് ഇളവ് നല്‍കുകയും ഇന്ത്യയെപ്പോലെയുള്ള ശക്തമായ ഒരു സഖ്യകക്ഷിയുടെ ബന്ധം തകര്‍ക്കുകയും ചെയ്യരുതെന്നും അവര്‍ എക്‌സില്‍ കുറിച്ചു. അതേസമയം ഹേലിയുടെ അഭിപ്രായത്തോട് വൈറ്റ് ഹൗസ് ഇതുവരെയും പ്രതികരിച്ചിട്ടില്ല.
 
അതേസമയം ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ് മറുപടി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥിരം ഗതാഗതക്കുരുക്ക്, പാലിയേക്കരയിൽ നാലാഴ്ചത്തേക്ക് ടോൾ തടഞ്ഞ് ഹൈക്കോടതി