Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍

പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.

Terror Attack

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 23 ഏപ്രില്‍ 2025 (13:28 IST)
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധമില്ലെന്ന് പാക്കിസ്ഥാന്‍. ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണ് പുറത്തുവന്നത്. പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്. ആക്രമണം ഇന്ത്യയുടെ ഉള്ളില്‍ വളരുന്ന ഇന്ത്യയ്‌ക്കെതിരായ കലാപങ്ങളുടെ ഭാഗമാണെന്നും എല്ലാത്തരം ഭീകരവാദത്തെയും പാകിസ്ഥാന്‍ എതിര്‍ക്കുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പാക്കിസ്ഥാന്റെ ലൈവ് 92 വാര്‍ത്താ ചാനലില്‍ അഭിമുഖം നല്‍കവെയാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്.
 
അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ലോക നേതാക്കള്‍ രംഗത്തെത്തി. അമേരിക്കയുടെ എല്ലാ പിന്തുണയും ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ ആത്മാക്കള്‍ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. 
അതേഅതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ആക്രമണത്തെ അപലപിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിളിച്ച് പുടിന്‍ ദുഃഖം രേഖപ്പെടുത്തി. ഈ ക്രൂരതയ്ക്ക് ആര്‍ക്കും ഒരു ന്യായീകരണവും നല്‍കാനാകില്ലെന്നും ഇതിന്റെ സൂത്രധാരന്മാരെയും ഇത് നടത്തിയവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും റഷ്യന്‍ പ്രസിഡണ്ട് പറഞ്ഞു. എല്ലാവിധത്തിലുള്ള തീവ്രവാദ ശക്തികളെയും ചെറുക്കാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ പൂര്‍ണ്ണപിന്തുണയുണ്ടെന്നും ഉറപ്പു നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍