Select Your Language

Notifications

webdunia
webdunia
webdunia
webdunia

സപ്ലൈകോയിൽ തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക് 31 വരെ വിലക്കുറവ്

Supplyco, Job in Supplyco, Supplyco Job Offers, സപ്ലൈകോ, സപ്ലൈകോ ജോലി വാഗ്ദാനം

എ കെ ജെ അയ്യർ

, വ്യാഴം, 24 ജൂലൈ 2025 (13:47 IST)
തിരുവനന്തപുരം: ഓണക്കാലത്ത് വിവിധ ഉല്‍പ്പനങ്ങള്‍ക്ക് വിലക്കുറവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ വില്‍പ്പനശാലകളില്‍ തെരഞ്ഞെടുത്ത ഉല്‍പനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്നു. ഹാപ്പി അവേഴ്‌സ് എന്ന പേരില്‍ ജൂലൈ 31 വരെ ദിവസവും ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണിവരെയാണ് തെരഞ്ഞെടുത്ത സബ്‌സിഡി ഇതര ഭക്ഷ്യവസ്തുക്കള്‍ക്ക് വിലക്കുറവ് നല്‍കുന്നത്.
 
വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് സപ്ലൈകോയില്‍ സാധാരണ ലഭിക്കുന്ന വിലക്കുറവിനേക്കാള്‍ 10 ശതമാനം വരെ വിലക്കുറയും. അരി,എണ്ണ,ശര്‍ക്കര, സോപ്പ്,ആട്ട,റവ,മൈദ,ഡിറ്റര്‍ജന്റുകള്‍,സാനിട്ടറി നാപ്കിന്‍,ടുത്ത് പേസ്റ്റ് തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജൂലൈയിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ